പ്രണയദിനത്തില്‍ ആരാധകര്‍ക്ക് ‘ജൂനിയര്‍ സി’യെ പരിചയപ്പെടുത്തി മേഘ്ന രാജ് സാർജ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂനിയര്‍ ചീരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്ത മേഘ്ന. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.എല്ലാവരും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്‍റെ പേരില്‍ വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

കുഞ്ഞുവാവയുടേതായി വരികളും ഉണ്ടായിരുന്നു.’ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം’എന്നായിരുന്നു കുറിപ്പിലെ വാക്കുകള്‍

അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്നയുടെയും മകന് ചിരഞ്ജീവിയുടെ പേരിനോട് സാദൃശ്യമുള്ള ചിന്തു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അധികം വൈകാതെ മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വീഡിയോ കാണാം :

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *