കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസ്സിയേഷൻ 2020 കർമ്മശ്രേഷ്ഠ പുരസ്കാരം ഡോ. കെ ബി സുരേഷിന്.

തൃശൂർ: കേരള സംസ്ഥാന പേന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ 2020 ലെ ജീവ കാരുണ്യ രംഗത്തുള്ള കർമ്മശ്രേഷ്ഠ പുരസ്കാരം കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ ബി സുരേഷിന് സമ്മാനിച്ചു. ബഹു. സംസ്ഥാന വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊ.സി. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

തൃശ്ശൂർ ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ബഹു. കേരള നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഉത്ഘാടനം ചെയ്തു. മുൻ വിദ്യഭ്യാസ ഡയറക്ടർ ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട്, ശ്രീമതി. രാജശ്രീ ഗോപൻ (ബഹു. ഡപ്യൂട്ടി മേയർ തൃശ്ശൂർ കോർപ്പറേഷൻ), ശ്രീ. ഷാജു പുതൂർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സഹജീവിസ്നേഹവും, പരോപകാരവും ജീവ കാരുണ്യവും മനുഷ്യത്വത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നു. പരോപകാരികൾ സമൂഹത്തിന്റെ കെടാവിളക്കുകളാണ്. ദുഖിയ്ക്കുന്നവന്റെ കണ്ണീരൊപ്പുക, തകർന്നു വീണവനെ കൈ പിടിച്ചുയർത്തുക, ആശ്വാസത്തിൻ്റെ അമ്യത വചനങ്ങളോതുക എന്നിവയൊക്കെ ജീവിത വ്രതമാക്കിയവർ സുകൃതികളാണ്. തന്നാൽ കാറ്റേണ്ടവർ ചേറിലമർന്ന് കിടക്കുമ്പോൾ തനിയ്ക്ക് സ്വർഗം കിട്ടാൻ വേണ്ടി മാത്രം പ്രയത്നിക്കുന്നവന്റെ ജീവിതത്തിനെന്ത് ചാരിതാർഥ്യമുണ്ട്?. ഇടറിവീണവനെ ചവിട്ടുപടിയാക്കുന്നവരുടെ സ്വാർഥലോകത്തിൻ്റെ കൂരിരുട്ടിൽ പ്രകാശിയ്ക്കുന്ന നക്ഷത്രമായി ജീവകാരുണ്യ പ്രവർത്തന രംഗത്തെ വേറിട്ട ശബ്ദമായാണ് ഡോ. കെ ബി സുരേഷിനെ വിലയിരുത്തുന്നത്‌.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Ranjith P Devadas

Editor-In-Chief : guruvayoorOnline.com

Leave a Reply

Your email address will not be published. Required fields are marked *