ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം ; പ്രളയം, ജനങ്ങളെ ഒഴിപ്പിയ്ക്കുന്നു

റാഞ്ചി : ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് വന്‍ ദുരന്തം. ചമോലി ജില്ലയിലെ റെയ്നി ഗ്രാമത്തിലാണ് സംഭവം. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ധൗലിഗംഗ നദിയിലെ വെള്ളം ഉയര്‍ന്നതോടെ പ്രളയം ഉണ്ടാകുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ധൗലിഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഊര്‍ജോത്പാദന കേന്ദ്രത്തിന് സമീപത്തായാണ് അപകടമുണ്ടായത്. സംഭവ സമയത്ത് അമ്പതോളം തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ ധൗലിഗംഗാ നദിക്കരയിലെ നിരവധി വീടുകള്‍ ഒലിച്ചു പോയി.

ദുരന്ത നിവാരണ സേന എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹരിദ്വാറിലും, ഋഷികേശിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജോഷിമത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ്  റെയ്നി ഗ്രാമം.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *