
ഗുരുവായൂർ: കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ യൂണിറ്റ് രൂപീകരിച്ചു. കെ.എസ്.യൂ നിയോജകമണ്ഡലം ഷഹസാദ് കൊട്ടിലിങ്ങൽ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ വി.കെ സുജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലൻ വാറനാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശശി വാറനാട് നിയുക്ത ഗുരുവായൂർ യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്തിനെ പൊന്നാട ചാർത്തി അനുമോദിച്ചു.
നാളെയെ ലക്ഷ്യം വെച്ച് മുന്നോട്ട് ഒരു തലമുറയെ രൂപകല്പന ചെയ്യുന്ന പ്രസ്തുത ചടങ്ങിൽ കെ.എസ്.യൂ ജില്ലാ ജനറൽ സെക്രട്ടറി എ. സി സറൂഖ് കെ.എസ്.യൂ ജില്ലാ. സെക്രട്ടറി ഫായിസ് മുതുവട്ടൂർ എന്നിവർ ചേർന്ന് യൂണിറ്റ് പ്രസിഡൻറ് മനീഷിന് പതാക കൈമാറി യൂണിറ്റിന് തുടക്കo കുറിച്ചു. കെ.എസ്.യൂ ഭാരവാഹികളായ വിഷ്ണു തിരുവെങ്കിടo , യെദു , സ്റ്റാൻജോ എന്നിവർ സംസാരിച്ചു .