സുജാത സുകുമാരനെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ഗുരുവായൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ കേരള സർക്കാരിന്റെ ഒന്നാം സമ്മാനം നേടിയ അരീക്കര വീട്ടിൽ സുജാത സുകുമാരനെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണലൂർ നിയോജകമണ്ഡലം ചെയർമാൻ ജെയിംസ്.

എൻ. ജെ പുരസ്കാരം നൽകി. സെക്രട്ടറി ലോഹിതാക്ഷൻ ഗാന്ധി പുസ്തകം കൈമാറി. ചടങ്ങിൽ ജില്ലാ ഭാരവാഹികളായ അഖിൽ. എസ്. നായർ, അഡ്വ. രാഹുൽ മരക്കാത്ത്, ഫാറൂഖ് കൈതക്കാട്ട്, രാജേഷ്‌.വി.എം, വിശ്വനാഥൻ.സി.കെ എന്നിവർ പങ്കെടുത്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *