
തൃശൂർ: മണലൂർ ഗോപിനാഥന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം. കഴിഞ്ഞ ആഴ്ച്ച സാംസ്കാരിക വകുപ്പിന് കീഴിലുള്ള ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ കഴിഞ്ഞവർഷത്തെ കുഞ്ചൻ പുരസ്കാരം തുള്ളൽ കലാകാരനായ മണലൂർ ഗോപിനാഥന് കിട്ടിയിരുന്നു.മൂന്ന് പതിറ്റാണ്ടിലേറെയായി ഓട്ടൻതുള്ളൽ കലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്ക്കാരം.10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് ആയിരുന്നു കിട്ടിയത്.
തൃശ്ശൂർ കാഞ്ഞാണി മണലൂർ സ്വദേശിയാണ് മണലൂർ ഗോപിനാഥൻ.1984-ൽ പൊലീസ് സേനയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം പിന്നീട് എസ്.ഐ. ആയെങ്കിലും തുള്ളൽ കലാരംഗത്തും സജീവമായിരുന്നു.കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.മണലൂർ
തുള്ളൽ കളരിയുടെ ഡയറക്ടറും,അധ്യാപകനുമായ ഇദ്ദേഹം തുള്ളൽ കലാകാര സംഘടനയായ “ആക’യുടെ സംസ്ഥാന പ്രസിഡന്റുമാണ്.