തൃശൂർ ജില്ലയിൽ 495 പേർക്ക് കൂടി കോവിഡ്: 494 രോഗമുക്തർ

തൃശൂർ : ജില്ലയിൽ വെളളിയാഴ്ച്ച 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,841 ആണ്. 84,754 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 485 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 54 പുരുഷൻമാരും 33 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 10 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 168
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 476
  3. സർക്കാർ ആശുപത്രികളിൽ – 99
  4. സ്വകാര്യ ആശുപത്രികളിൽ – 204

കൂടാതെ 3038 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

484 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 126 പേർ ആശുപത്രിയിലും 358 പേർ വീടുകളിലുമാണ്.
12657 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 8462 പേർക്ക് ആന്റിജൻ പരിശോധനയും, 2310 പേർക്ക് ആർടി-പിസിആർ പരിശോധനയും, 1885 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 8,28,481 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
419 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,34,383 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 21 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *