ഗുരുവായൂർ ശ്രീ പെരുന്തട്ട ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം തുടങ്ങി

ഗുരുവായൂർ : പെരുന്തട്ട ശിവ ക്ഷേത്രത്തിൽ കിഴിയേടം രാമൻ നമ്പൂതിരിയുടെ  മുഖ്യകാർമികത്വത്തിൽ 11 ദിവസത്തെ മഹാരുദ്രയജ്ഞത്തിന് തിങ്കളാഴ്ച തുടക്കമായി. രാവിലെ അഞ്ചിന് ശ്രീരുദ്രമന്ത്രജപം തുടങ്ങി. 11 ആചാര്യന്മാർ 11 ദിവസം ശ്രീരുദ്രമന്തം ജപിക്കുന്നതിനൊപ്പം മഹാദേവന് അഭിഷേകവും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും, ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായിട്ടാണ് മഹാരുദ്രം നടത്തുന്നത്.

കീഴേടം രാമൻ നമ്പൂതിരിയായിരുന്നു യജ്ഞാചാര്യൻ. നെടുമ്പള്ളി രാമൻ നമ്പൂതിരി, നാരായണമംഗലം നരേന്ദ്രൻ നമ്പൂതിരി, കൊടയ്ക്കാട്ട് വാസുദേവൻ നമ്പൂതിരി, മൂത്തേടം ഗോവിന്ദൻ നമ്പൂതിരി, തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി, കീഴേടം സുദേവ് നമ്പൂതിരി ,മൂത്തേടം ആനന്ദൻ നമ്പൂതിരി, നാകേരി ശ്രീരാഗ് നമ്പൂതിരി, കൊടയ്ക്കാട്ട് ശശി നമ്പൂതിരി, തിരുവാലൂർ നാരായണൻ നമ്പൂതിരി എന്നീ വേദജ്ഞർ ഒന്നിച്ചിരുന്ന് ശ്രീരുദ്രമന്ത്രധാര നടത്തി.

മഹാരുദത്തിന് മുന്നോടിയായി ശുദ്ധി ചടങ്ങുകൾക്കും 25 കലശത്തിനും തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. മൂന്നുലം സുബ്രഹ്മണ്യൻ നമ്പൂതിരി, പഴയം സതീശൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. നിരവധി ഭക്തജനങ്ങൾ തൊഴാനെത്തി. തുടർന്ന് പെരുന്തട്ട മാതൃസമിതിയുടെ ഭജന, തിരുമല തിരുപ്പതി ദേവസ്വം വക ഭക്തി പ്രഭാഷണം എന്നിവയുമുണ്ടായി. 11-ന് വസോർധാരയോടെയാണ് സമാപനം

മഹാരുദ്രത്തിന് മുന്നോടിയായി നടന്ന കലശത്തിൻറെ ശീഭൂതബലി എഴുന്നള്ളിപ്പ്.

കലശച്ചടങ്ങുകളുടെ ഭാഗമായി ശീഭൂതബലിക്ക് മൂത്തേടം ദേവാനന്ദ് തിടമ്പ് എഴുന്നള്ളിച്ചു. കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ, കെ.രാമകൃഷ്ണൻ ഇളയത്, ആർ.പരമേശ്വരൻ, ജയറാം ആലക്കൽ, ശിവദാസ് താമരത്ത് എന്നിവർ നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *