മലയാളത്തിൽ വീണ്ടും ഒടിയന്റെ’ കഥയുമായി ‘കരുവ്’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു

ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം.

മലയാളത്തിലെ നിരവധി പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് “കരുവ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്.
ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്.

ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗസല്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് & എ.സ് ദിനേശ്, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പുതുമുഖങ്ങളെ കൂടാതെ കണ്ണൻ പട്ടാമ്പി, പെരുമടിയൂർ സുമേഷ്, വിനു തോമസ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഫെബ്രുവരി 10ന് പാലക്കാടും സമീപപ്രദേശങ്ങിലുമായി ചിത്രീകരണം ആരംഭിക്കും.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *