കുന്നംകുളം നഗരത്തിൽ വൻ തീപിടുത്തം.

കുന്നംകുളം: ഇന്ന് പുലർച്ചെ 4. 30 ഓടെയാണ് കുന്നംകുളം യേശുതാസ്തീ റോഡിലുള്ള ആക്രികച്ചവട സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കുന്നംകുളത്തും സമീപ സ്ഥലങ്ങളിലുമുള്ള അഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു.സ്ഥാപനത്തിൽ രാത്രി ആളുകളുള്ളതുകൊണ്ടാണ് തീ പിടിച്ചത് അറിയാൻ സാധിച്ചത്. സ്ഥാപനത്തിന്റെ പിറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന ബുക്ക് ബൈന്റിംഗ് സ്ഥാപനവും അഗ്നിക്കിരയായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നഷടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *