സ്വതന്ത്രഭാരതത്തിൻ്റെ 72-ാം റിപ്പബ്ലിക്ക് ദിനാഘോഷം ഗുരുവായൂർ കോൺഗ്രസ്സ് ആഘോഷിച്ചു

ഗുരുവായൂർ: സ്വതന്ത്രഭാരതത്തിൻ്റെ 72-ാം റിപ്പബ്ലിക്ക് ദിനാഘോഷം ഗുരുവായൂർ മണ്ഡലത്തിൽ വാർഡ്/ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേത്യത്യത്തിൽ സമുച്ചിതമായി ആഘോഷിച്ചു. 16-ാം വാർഡിൽ പുതിയ കൊടിമരം സ്ഥാപിക്കുകയും ചെയ്തു, ചടങ്ങിൽ പതാക ഉയർത്തി, ദിനാചരണ സന്ദേശം മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ നിർവഹിച്ചു. ഭാരവാഹികളായ കെ.കെ.രഞ്ജിത്ത്, , സൈമൺ പാലൂസ്, ശബരീശൻ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്,
ശങ്കരൻ കുമ്പളത്തറ, അനിൽ, വിഷ്ണു ചാമുണ്ഡേശ്വരി, ജഗദീശൻ, കൃഷ്ണൻകുട്ടി, ബൂത്ത് പ്രസിഡൻ്റ് ജയൻ മനയത്ത്, എന്നിവർ നേതൃത്വം നൽകി, മധുരവിതരണവും നടത്തി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *