റിപ്പബ്ലിക് ദിനത്തിനോടാനുബന്ധിച്ചു ഗുരുവായൂർ 29-ാം വാർഡ് കോൺഗ്രസ്‌ പ്രവർത്തകർ കണ്ടംകുളം സെന്ററിൽ ദേശിയപതാക ഉയർത്തി.

ഗുരുവായൂർ: പി.ഐ ലാസർ മാസ്റ്റർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ശശി വാറനാട്ട് പതാക ഉയർത്തി. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ് സ്വാഗതം ആശംസിച്ചു. വാർഡ് പ്രസിഡന്റ് ജോയ് തോമാസ്, രഞ്ജിത്ത് പാലിയത്ത്, ശ്രീനാഥ്, ഹരി വടക്കൂട്ട്, ഷണ്മുഖൻ, മണി കൂടത്തിങ്കൽ, സെബു തോമസ്, ലാൻസൺ, ഫ്രാൻസി, വിഷ്ണു തിരുവെങ്കിടം, സ്റ്റാൻജോ സ്റ്റാൻലി, ജെസ്റ്റോ, വിഷ്ണു വടക്കൂട്ട്, ആബേൽ സ്റ്റീഫൻ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മധുരം വിതരണം ചെയ്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *