തൃശൂര്‍ ജില്ലയിൽ 579 പേര്‍ക്ക് കൂടി കോവിഡ്: 485 രോഗമുക്തർ

തൃശ്ശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച്ച 579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 485 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 5,166 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 85,399 ആണ്. 80,666 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.


ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 565 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 51 പുരുഷന്‍മാരും 34 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.

5228 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3808 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1349 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 131 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയി ഇതുവരെ ആകെ 7,66,191 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *