കർഷകർക്കൊപ്പം ; ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രതിക്ഷേധ സമരം നടത്തി

ഗുരുവായൂർ: ഡൽഹിയിൽ ധർമ്മസമരം ചെയ്യുന്നകർഷകർക്ക് നേരെ അധികാര വർഗ്ഗം നടത്തിയ കിരാത നടപടിയ്ക്കെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കർഷകർക്കൊപ്പം എന്നറിയിച്ച് കൊണ്ടു് പ്രതിക്ഷേധ സമരം നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന് തീജ്വാല തീർത്ത് കുറിച്ച പ്രതിക്ഷേധ പ്രകടനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷനായി ബ്ലോക്ക് ഭാരവാഹികളായ പി.ഐ-ലാസർ, ബാലൻ വാറനാട്ട്, എം.കെ. ബാലകൃഷ്ണൻ, കൗൺസിലർ സി.എസ്.സൂരജ്., കെ.എസ്.യു.ജില്ലാ സെക്രട്ടറി ഫായിസ് . ടി.വി കഷ്ണദാസ്, ബാബു ഗുരുവായൂർ, സി.മുരളീധരൻ സി.അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പ്രേംകുമാർ മണ്ണുങ്ങൽ, കെ.പി.മനോജ്, സി.ശിവശങ്കരൻ ,വി.എസ് നവനീത്, പി.ബി.സലാം, കെ.കെ. രജ്ജിത്ത്, വിബിൻ വല്ലേങ്കര ,സുമേഷ് കൃഷ്ണൻ, അനി ചാമുണ്ഡേശ്വരി, നിഥിൻ മൂത്തേടത്ത് ,ആർ.കെ.ശങ്കരനുണ്ണി, വിഷ്ണു മാണിക്കത്ത് പടി, ആനന്ദ് രാമകൃഷ്ണൻ, സന്തോഷ് കൈപ്പട, ഉണ്ണി അയോദ്ധ്യ എന്നിവർ നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *