“എൻ്റെ ബൂത്ത് എൻ്റെ അഭിമാനം ” ; കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികളുടെ പുന:സംഘടനാ യോഗം ഗുരുവായൂരിൽ നടന്നു..

ഗുരുവായൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താഴെ ഘടകങ്ങളും പ്രവർത്തന സജ്ജമാക്കുന്നതിൻ്റെ ഭാഗമായി കെ പി സി സി ആഹ്വാന പ്രകാരം ഇന്ന് നടന്ന കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി പുന:സംഘടനാ യോഗം ഗുരുവായൂരിൽ എല്ലാ ബൂത്ത് കമ്മിറ്റികളിലും നടന്നു. നേതാക്കൾ സ്വന്തം ബൂത്തുകളിൽ ചുമതല ഏറ്റെടുക്കുകയും ചെയ്തു” എൻ്റെ ബൂത്ത് എൻ്റെ അഭിമാനം ” എന്ന രീതിയിൽ നടന്ന യോഗങ്ങളുടെ ഔപചാരികമായ ഉൽഘാടനം 102 -ാം ബൂത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ നിർവഹിച്ചു.

വിവിധ ബൂത്ത് കമ്മിറ്റി യോഗങ്ങൾക്ക് നേതാക്കളായ, ആർ .രവികുമാർ, ശശി വാറണാട്, കെ പി ഉദയൻ, അരവിന്ദൻ പല്ലത്ത്, ലാസർമാസ്റ്റർ, ബാലൻവാറണാട്, പി ജി സുരേഷ്, പ്രിയരാജേന്ദ്രൻ, ബഷീർ, ബാലകൃഷ്ണയ്യർ, മുരളീധരൻ, അരവിന്ദൻകോങ്ങാട്ടിൽ ശശി വല്ലാശ്ശേരി, സുബൈർ , ഹംസ എ ടി എന്നിവർ നേത്യത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *