300 ദിവസങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും ലൊക്കേഷനിലെത്തി…

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വണ്‍’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനാണ് മമ്മൂട്ടി എറണാകുളത്തെ ലൊക്കേഷനില്‍ എത്തിയത്.

രണ്ടു ദിവസത്തെ ചിത്രികരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ദിവസത്തെ ഷൂട്ടിംഗ് ആണ് മമ്മുട്ടിക്കുള്ളത്. അത് കഴിയുന്നതോടെ മുഖ്യമന്ത്രി കുപ്പായം ഊരിവെക്കാം.

ഗാനഗന്ധര്‍വനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് ‘വണ്‍’.

വൈവിധ്യമായ കഥകള്‍ പറഞ്ഞു മലയാള പ്രേക്ഷകരെ സ്വാധീനിച്ച പ്രശസ്ത തിരക്കഥാകൃത്തുക്കളും സഹോദരങ്ങളുമായ ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥഎഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ആര്‍. വൈദി സോമസുന്ദരം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

മമ്മൂട്ടി, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘വണ്‍’ വിഷുവിന് പ്രദര്‍ശനത്തിനെത്തും.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *