ഗുരുവായൂരിൽ വഴിയോര കച്ചവടക്കാർ ഡിജിറ്റൽ സേവനത്തിലേക്ക്..

ഗുരുവായൂർ: ദേശീയ നഗര ഉപജീവന മിഷൻ്റെ നേതൃത്വത്തിൽ പി എം സ്വാനിധി മേം ബി ഡിജിറ്റൽ ക്യാമ്പയിനിൻ്റെ ഭാഗമായിട്ടാണ് കച്ചവടക്കാർക്ക് പ്രായോഗിക പരിശീലനം നൽകി സേവനത്തിന് സജ്ജരാക്കിയിട്ടുള്ളത് .
കെ ദാമോദരൻ ഹാളിൽ നടന്ന പരിശീലന പരിപാടി നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .
കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ 10000 രൂപ ലോൺ അനുവദിച്ച 135 പേർക്കാണ് പരിശീലനം നൽകിയത് .
കനറാ ബാങ്ക് , യൂണിയൻ ബാങ്ക് എന്നിവയാണ് സാങ്കേതിക സഹായം ലഭ്യമാക്കിയത് .

നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് , ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ , സെക്രട്ടറി എ എസ് ശ്രീകാന്ത് , എൻ യു എൽ എം സിറ്റി മിഷൻ മാനേജർ വി എസ് ദീപ , കനറാ ബാങ്ക് മാനേജർ ശ്രീദേവി നായർ , യൂണിയൻ ബാങ്ക് അസിസ്റ്റൻഡ് മാനേജർ സജീവ് ബാബു സി എസ് , മാർക്കറ്റിംങ് ഓഫീസർമാരായ വിമൽ വി , മാഷാ ശശി , ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പീറ്റർ പി എൽ എന്നിവർ സംസാരിച്ചു .

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *