
ഗുരുവായൂർ : കേരള ആരോഗ്യ സർവകലാശാല നടത്തിയ എം.എസ്.സി ഒബ്സ്റ്റേട്രിക്ക്സ് ആൻഡ് ഗൈനക്കോളജി നേഴ്സിങ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ വി.ഡി മേഘ്നയെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസിന്റെ നേത്രത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു. KSU തിരുവെങ്കിടം യൂണിറ്റ് പ്രസിഡന്റ് യദുകൃഷ്ണ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. കെ.എസ്.യൂ പ്രവർത്തകരായ സ്റ്റാൻജോ സ്റ്റാൻലി, വിഷ്ണു തിരുവെങ്കിടം, ജെസ്റ്റോ സ്റ്റാൻലി, ആബേൽ സ്റ്റീഫൻ, ലൈജു ലാസർ, വിഷ്ണു വടക്കൂട്ട്, മനീഷ് നീലിമന തുടങ്ങിയവർ സന്നിതരായി.