ഇന്ന് ജനവരി 22 ഗുരുവായൂരപ്പന്റ കുട്ടിശ്ശങ്കരൻ ഓർമ്മയായിട്ട് 8 വർഷം

ഗുരുവായൂർ: 1956 നവംബർ 29 ന് ഗുരുവായൂരപ്പന്റ ഗജസമ്പത്തിലേക്ക് നവാഗതനായിഎത്തിയ കുട്ടിശ്ശങ്കരനെ പാലക്കാട് കോങ്ങാട് ചിന്നക്കുട്ടൻനായർ എന്ന ഭക്തനാണ് നടയിരുത്തിയത്. ഗജസമ്പത്ത് 63 ൽ എത്തിനിൽക്കുമ്പോഴാണ് 63 കാരനായ കുട്ടിശ്ശങ്കരൻ 2013 ജനവരി 22 ന് കഥാവശേഷനായത്.

1974 മാർച്ച് 5 ന് ഗുരുവായൂർ ഉത്സവത്തിന്റ ആനയോട്ടത്തിൽ ഒന്നാമാനായെത്തിയ കുട്ടിശശങ്കരന് ആ വർഷം ഗുരുവായൂർ അയ്യപ്പഭജന സംഘം വകയായി പ്രത്യകംആദരവും പാരിതോഷികം നൽകലും ഉണ്ടായി.ഒന്നാംചട്ടക്കാരനായ ഗോപി എന്ന ഗോവിന്ദൻനായർക്കും മറ്റു പാപ്പാൻമാർക്കും പൊന്നാടയും ആദരവും പാരിതോഷികം നൽകിയതും സാമൂതിരിരാജയാണ്. ഇത്തരം ഒരു ചടങ്ങ് ഇദംപ്രഥമമായിരുന്നൂ.

വീരശൂരപരാക്രമിയായി അറിയപ്പെട്ടിരുന്ന കുട്ടിശങ്കരനെ, 2011 മാർച്ച് 6 നു രാത്രി ചുറ്റുവിളക്കിന് തലേക്കെട്ട് കെട്ടി തയ്യാറായിനിന്ന കുട്ടിശ്ശങ്കരനെ, ദേവസ്വം “ഗജകുമാരൻ” ഗോകുൽ എന്ന കുട്ടിക്കൊമ്പൻ ക്ഷേത്രത്തിൽ വെച്ച് കുത്തി താഴെ മറിച്ചിട്ടു. “വീണിതല്ലൊ ധരണിയിൽ” അതിനുശേഷംകാര്യമായ എഴുന്നള്ളിപ്പുകൾക്കൊന്നും പങ്കെടുക്കാതിരുന്ന കുട്ടിശ്ശങ്കരൻ, 2013 ജനവരി 14 ന് അവശനായി തളർന്നുവീണു.

ഉഗ്രപ്രതാപിയായിരുന്ന കുട്ടിശ്ശങ്കരൻ ഇന്നും മേനോൻഗോപി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗോവിന്ദൻ നായർ എന്ന ഒന്നാം ചട്ടക്കാരന്റെ സ്നേഹഭാജനമായിരുന്നു.ഗുരുവായൂരപ്പൻറെ തിടമ്പ് ശിരസ്സിലേറ്റി നിത്യശീവേല്ക്ക് ഒരുപാടുകാലം കുട്ടിശ്ശങ്കരൻ നിത്യഭജനം ചെയ്തു.

ഇന്നത്തെ നിത്യശീവേലി ഫെയിം ആയ ബലറാമിനെപ്പോലെ ഗോപിയും കുട്ടിശ്ശങ്കരനും സ്വതന്ത്രമായി ചിട്ടവട്ടങ്ങൾ മനസ്സിലാക്കി നടന്ന കാലം സ്മരണീയമാണ്.അതൊരുകാലം തന്നെയായിരുന്നു. അവസാനംതളർന്നുവീണ കുട്ടിശ്ശങ്കരൻ !! ഒരാഴ്ചക്കാലത്തെ ചികിത്സക്കും പരിചരണങ്ങൾക്കൊടുവിൽ സുഖംപ്രാപിച്ചുവന്ന കുട്ടിശ്ശങ്കരൻ 2013 ജനവരി 22ന് കഥാവശേഷനായി. ഗുരുവായൂരപ്പന്റ ഗജസമ്പത്തിലെ തലമുതിർന്ന കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *