മോഹന്‍ലാലിന്റെ ആറാട്ടില്‍ കെജിഎഫ് വില്ലന്‍…

കൊച്ചി: ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘ആറാട്ടി’ല്‍ കെജിഎഫ് വില്ലന്‍ ‘ഗരുഡ’ അഭിനയിക്കുന്നു.
‘കെജിഎഫി’ല്‍ വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധേയനായ രാമചന്ദ്ര രാജുവിന്റെ ആദ്യ മലയാളചിത്രമാണ് ‘ആറാട്ട്’.
പ്രധാന വില്ലന്‍ വേഷമല്ലെങ്കിലും മോഹന്‍ലാലും രാമചന്ദ്ര രാജുവുമൊത്തുള്ള മാസ് ആക്ഷന്‍ രംഗങ്ങള്‍ പ്രതീക്ഷിക്കാം.
‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ‘ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന് പേരുള്ള പുതുമയുള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ആറാട്ടിലെ നായിക ശ്രദ്ധ ശ്രീനാഥാണ്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്, രാഹുല്‍ രാജ് സംഗീതസംവിധാനം, ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, സ്‌റ്റെഫി സേവ്യര്‍ കോസ്റ്റുംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
പ്രേക്ഷകര്‍ ആകാം ക്ഷയോടെ കാത്തിരിക്കുന്ന ആറാട്ടിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *