
തൃശ്ശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാമ്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന ഇയാൾ പാന്റ് അഴിച്ചുമാറ്റി വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തു കയായിരുന്നു. സ്ഥലത്തെത്തിയ മറ്റു വിദ്യാർഥികൾ ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.