
ഗുരുവായൂർ: ക്ഷേത്രത്തിൽ ചോറൂൺ വഴിപാട് നിർത്തിവച്ചെങ്കിലും ക്ഷേത്രനടയിൽ കുരുന്നുകൾക്ക് ചോറൂൺ നൽകി ഭക്തർ. ബുധനാഴ്ച രാവിലെ ശാസ്താംകോട്ട സ്വദേശികളായ അനീഷ്-രമ്യ ദമ്പതിമാരുടെ മകൾ രുദ്രികയ്ക്കാണ് ചോറൂൺ നൽകിയത്.
ക്ഷേത്രനടപ്പന്തലിൽ അടുത്തിടെയായി പല കുടുംബങ്ങളും ഇതുപോലെ കുട്ടികൾക്ക് ചോറൂണ് നടത്തി പോകുന്നുണ്ട്. ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ക്ഷേത്രത്തിനകത്ത് ചോറൂൺ വഴിപാട് നിർത്തിവെച്ചത്.
