
കണ്ണൂർ: മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്ന ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരിൽ വച്ചായിരുന്നു അന്ത്യം.
ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രമായി സിനിമയിൽ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, ചന്ദ്രമുഖി, പോക്കിരി രാജ, പമ്മല്‍ കെ. സംബന്ധം, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.