നഗരസഭ പ്രദേശത്തെ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി..

ഗുരുവായൂർ: ഹരിത കർമ്മ സേന വഴി നഗരസഭ പരിധിയിലെ വീടുകൾ , കച്ചവടേതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങൾ ചൂൽപ്പുറം ബയോപാർക്കിൽ വെച്ച് ഗ്രേഡുകളായി തരം തിരിച്ച ശേഷം ബണ്ടിലുകളാക്കുന്നു .
പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഇത്തരം അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി റീസൈക്ലിംങിനായി നഗരസഭയ്ക്ക് നിശ്ചിത വില നൽകി ഏറ്റെടുക്കുന്നു .
1627 കിലോഗ്രാം അജൈവ മാലിന്യങ്ങളടങ്ങിയ ആദ്യ ലോഡ് നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഫ്ലാഗോഫ് ചെയ്തു .

വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ , ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ , ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ പി എം മനോജ് , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , ഹെൽത്ത് ഇൻസ്പെക്ടർ സി കെ രജിത് കുമാർ , ഐ ആർ ടി സി കോ- ഓർഡിനേറ്റർ മനോജ് , ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൺ സുരേഷ് ബാബു , എൻ യു എൽ എം സിറ്റി മിഷൻ മനേജർ വി എസ് ദീപ എന്നിവൻ സന്നിഹിതരായിരുന്നു .
ജനുവരി 26 ന് ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് ചെക്ക് കൈമാറുന്ന ചടങ്ങ് ബഹു : കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും .

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *