വാദ്യകലാകാരമാർക്കും അവസരവും അനുമതിയും നൽകണം ; പാനയോഗം ഗുരുവായൂർ

ഗുരുവായൂർ: ഉത്സവ- ആഘോഷവേളയിൽ എഴുന്നെള്ളിപ്പുകളും, അനുബന്ധ അനുഷ്ഠാന ചടങ്ങുകളിലും വാദ്യകലാകാരന്മാർക്ക് പങ്ക് ച്ചേരുവാൻ മുൻകാലങ്ങളെപോലെ അവസരം നൽക്കണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് അയയ്ക്കുവാനും യോഗം തീരുമാനിച്ചു. സിനിമാശാലകൾക്കും, പരിപാടികൾക്കും, മറ്റു് ഒത്ത്ച്ചേരലുകൾക്കും തുടങ്ങി മിക്കയിടങ്ങളിലും അനുവാദം നൽകിയ സാഹചര്യത്തിൽ ജീവിതം തീർത്തും വഴിമുട്ടിയ, മുന്നോട്ട് പോകുവാൻ കഴിയാതെ കടകെണിയിലായി, ദുരിത മുഖത്തായ വാദ്യകലാകാരമാരുടെ ദുരവസ്ഥ മനസ്സിലാക്കി നിലവിലുള്ള സ്ഥിതിയ്ക്ക് മാറ്റം വരുത്തി, എണ്ണം പരിമിതപ്പെടുത്താതെ വേണ്ട എല്ലാവർക്കും പങ്കെടുക്കുവാനുള്ള അവസരം നൽക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് അധികാരികൾക്ക് നിവേദനം സമർപ്പിയ്ക്കുന്നത്.

മറ്റെല്ലായിടത്തും കോവിഡ് നിർദ്ദേശങ്ങളുമായി പാലിച്ച് അനുമതി നൽകിയിട്ടുള്ളതിനാൽ ആ അകലം പാലിച്ചും,നിർദ്ദേശങ്ങൾക്ക് അനുസരിച്ചും എല്ലാവർക്കും പങ്കെടുക്കുവാൻ അവസരം നൽക്കണമെന്നും, വാദ്യകലാകാരമാരെ മാത്രം അകറ്റി നിർത്തരുതെന്നും
നിവേദനത്തിൽ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്- വാദ്യമേഖലയ്ക്കും, കലാകാരന്മാർക്കും, ഉത്സവ- ആഘോഷവേളകൾക്കും ഉണർവും, ഉത്തേജനവും. സഹായവും, സഹകരണവും നൽക്കുന്ന ഇക്കാര്യത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധ പതിപ്പിച്ച് എത്രയും വേഗം അനുമതി യഥാർത്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.- വാദ്യ വിദ്വാനും, പാനയോഗം സെക്രട്ടറിയുമായഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടു് ശശി വാറനാട്ട് ഉൽഘാടനം ചെയ്തു.കലാകാരമാരും, പാനയോഗം സാരഥികളുമായ ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, ദേവീ ദാസൻ എടമന, ബാലൻ വാറനാട്ട്, മാധവൻ പൈക്കാട്ട്, മുരളി അകമ്പടി, പ്രീതാ മോഹനൻ, ശ്യാമളൻ കണ്ണത്ത്, രാമകൃഷ്ണൻ ഇളയത് ,.മോഹനൻ കുന്നത്തുർ ,എ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *