ഗുരുവായൂരിൽ തിരുവെങ്കിടം ഭഗവതിക്ക്‌ ഇന്ന് താലപ്പൊലി

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച നടക്കും. രാവിലെ ആറുമുതൽ 12 വരെ നിറപറ സമർപ്പണം. തുടർന്ന് ഒരാനയുമായി എഴുന്നള്ളിപ്പ്‌. കോട്ടപ്പടി സന്തോഷ് മാരാർ മേളം നയിക്കും. കോവിഡ് നിയന്ത്രണം കാരണം നടക്കൽപ്പറ ചടങ്ങായി മാത്രം നടത്തും.

ഭഗവതിക്ക്‌ ഒരുലക്ഷം പുഷ്പാർച്ചന പ്രത്യേകതയാണ്. സന്ധ്യക്ക് കേളി, നാഗസ്വരം, തായമ്പക, രാത്രി ഭഗവതിപ്പാട്ട് പാന, ചെമ്പ്താലം എഴുന്നള്ളിപ്പ്, ഗുരുതി, പൊങ്ങിലിടി എന്നിവയും ഉണ്ടാകും. തിങ്കളാഴ്ചരാത്രി പാട്ടുപന്തലിൽ കൂറയിട്ടു. കണ്ണത്ത് ശ്യാമളൻ മുഖ്യകാർമികനായി. പാനകൊട്ടും പാട്ടിനും തെച്ചിയിൽ ഷൺമുഖനും ഉണ്ണികൃഷ്ണൻ എടവനയും നേതൃത്വം നൽകി. മല്ലിശ്ശേരി മനയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ആദ്യത്തെ പറയെടുക്കും. രാത്രി അവസാനപറ തിരുവെങ്കിടം വാരിയത്താണ്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *