ഒൻപത് ,പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരീക്ഷകൾ പരിഗണനയിൽ ; കേന്ദ്ര വിദ്യാഭാസ്യ മന്ത്രി

ഡൽഹി: മാറ്റം വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.12ആം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ മാത്രമാകും ഇ വർഷം നടത്തുക എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.JEE Main, NEET തുടങ്ങിയ മത്സരപരീ ക്ഷകൾ മാറ്റം വരുത്താത്ത സിലബസിന്റെ അടിസ്ഥാനത്തിൽ നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു.EE Main, NEET 2021 പരീക്ഷകൾ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE Main, NEET 2021 പരീ ക്ഷകൾക്ക് സിലബസ്സിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാനപാദ പരിക്ഷ മാറ്റം വരുത്തിയ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാകും നടത്തുക. ഈ ക്ലാസുകളിൽ ഓൺലൈൻ പരിക്ഷകൾ സാധ്യമല്ല . അതേസമയം ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പരിഗണിയ്ക്കും എന്നും വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.ഇതു സംബന്ധിച്ച വിദ്യാർത്ഥികളുടെ ചോദ്യത്തിന് സി.ബി.എസ്.ഇ ഉൾപ്പടെയുള്ള ബോർഡുകൾ നേരിട്ടു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതായും യുക്തമായ തീരുമാനം ഇക്കാര്യത്തിൽ വേഗത്തിൽ എടുക്കും എന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരിക്ഷകൾ നടത്തുക.

രാജ്യത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്താണ് മന്ത്രി സുപ്രധാന വിഷയങ്ങളിൽ ആധികാരികമായ വ്യക്തത വരുത്തിയത്.കോവിഡ് വെല്ലുവിളി നിലനിൽക്കുന്ന കാലം വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടരും എന്ന് വിദ്യാഭ്യാസമന്ത്രി രമേശ് പോക്രിയാൽ വിശദികരിച്ചു. വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റുന്ന കാലം വരെ ആകും ഓൺ ലൈൻ ക്ലാസുകൾ തുടരുക.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *