നടി അനുശ്രീക്കും ഹിന്ദുസ്ഥാൻ യുണിലിവർ കമ്പനിക്കുമെതിരെ ഒരു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ ഗുരുവായൂർ ദേവസ്വം തീരുമാനം

ഗുരുവായൂർ: വഴിപാടിൻറെ മറവിൽ അനധികൃതമായി ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയതിന് നടി അനുശ്രീ, ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി, പരസ്യ കമ്പനിയായ സിക്സ്ത് സെൻസിൻറെ ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കാൻ ദേവസ്വം ഭരണസമിതി തീരുമാനം. ഇവരുടെ കൈവശമുള്ള ഇലക്ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കാനും  ഭരണ സമിതി തീരുമാനിച്ചു. ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേന അപേക്ഷ നൽകി ദേവസ്വത്തെ വഞ്ചിച്ച് കച്ചവട ലക്ഷ്യത്തോടെ പരസ്യ ചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം ആരോപിച്ചു. ഇവർക്കെതിരെ ദേവസ്വം പോലീസിന് പരാതി നൽകിയിരുന്നു

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *