
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപരിസരത്ത് സ്വകാര്യ പരസ്യം പതിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ടെന്നും ഇതിന്റെ പരസ്യമായ ലംഘനമാണ് ഉണ്ടായതെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതിനെതിരേ കോടതിയലക്ഷ്യത്തിന് അപ്പീൽ പോകും. ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള നടവഴി ചെയർമാൻ തീറെഴുതിക്കൊടുത്തുവെന്നും നാഗേഷ് ആരോപിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മന്ത്രിയുടെ ഭാര്യയും സംഘവും ക്ഷേത്രത്തിൽ കയറിയ സംഭവത്തിൽ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകി ഒരു മാസമായിട്ടും ദേവസ്വം മറുപടി പറയാൻ തയ്യാറായില്ലെന്നും നാഗേഷ് പറഞ്ഞു.