
ഗുരുവായർ: ഗുരുവായൂരിൻ്റെ സാംസ്കാരിക രംഗത്ത് ഏറ്റവും സുപ്രധാന പദ്ധതി എന്ന നിലയിൽ കഴിഞ്ഞ കൗൺസിൽ തുടക്കം കുറിച്ച “പച്ചമരത്തണൽ ” എന്ന പരിപാടി നാടിൻ്റെയാകെ ആവേശമായി ഉദ്ഘാടനം ചെയ്യപ്പെട്ടു എങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ച ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ സാമൂഹിക സാഹചര്യത്തിന് കുറച്ച് മാറ്റം ഉണ്ടായിട്ടുണ്ട് എന്നതിനാൽ ഏവരുടെയും മനസ്സിൽ കുളിർമഴ പെയ്യിച്ചു കൊണ്ട് പരിപാടി പുനരാരംഭിക്കാൻ കഴിയും എന്നാണ് കാണുന്നത് എന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
ഇതിനെ സംബന്ധിച്ച് കഴിഞ്ഞ കൗൺസിലിൽ പദ്ധതിക്ക് നേതൃത്വം നൽകിയിരുന്നവരും ബന്ധപ്പെട്ട സാംസ്കാരിക സമിതി പ്രതിനിധികളും ചേർന്നുള്ള യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.ആവശ്യമായ മുൻ കരുതലുകളോടെ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പരിപാടികൾ ആരംഭിക്കാം എന്ന് തീരുമാനമായിട്ടുണ്ട്.
നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, നഗരസഭ കൗൺസിലർമാരായ സായിനാഥൻ, ഫൈസൽ പൊട്ടത്തയിൽ, സെക്രട്ടറി എ എസ് ശ്രീകാന്ത്, എം രതി ടീച്ചർ, കെ പി വിനോദ് , കെ വി വിവിധ് , ആർ വി അബ്ദുൾ മജീദ് , കെ ആർ ശശിധരൻ , എ എച്ച് ബദറുദീൻ , ശരത്ത് പി എസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .