
ഗുരുവായൂർ: നഗരസഭ പൂക്കോട് മേഖലയിലെ കൗൺസിലർക്ക് കോവിഡ്. ഇതേത്തുടർന്ന് ചെയർമാൻ എം. കൃഷ്ണദാസ് ഉൾപ്പെടെ മറ്റ് പത്ത് കൗൺസിലർമാരും നിരീക്ഷണത്തിലായി. കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിലും പിന്നീട് നഗരസഭാ ലൈബ്രറി ഹാളിൽ നടന്ന ഓൺലൈൻ ക്ലാസിലും കൗൺസിലർ പങ്കെടുത്തിരുന്നു. സമ്പർക്കമുണ്ടായ പത്തു പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഓൺലൈൻ ക്ലാസിന്റെ സമാപനദിനമായിരുന്ന ശനിയാഴ്ച 25 കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്. ഏതാനും മാസങ്ങൾക്കു മുമ്പ് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർക്ക് കോവിഡ് വന്നതിനെ തുടർന്ന് നഗരസഭാ ഓഫീസ് ദിവസങ്ങളോളം അടച്ചിട്ടിരുന്നു.