യുവജനദിനത്തിൽ ഗിന്നസ് റെക്കാഡ് ജേതാവായ യുവപ്രതിഭയ്ക്ക് സ്നേഹാദരം നൽകി

ഗുരുവായൂർ: വോയിസ്-ഇമിറേറഷൻ വിഭാഗത്തിൽ ഗിന്നസ് റെക്കാഡ് കരസ്ഥമാക്കിയ വൈഷ്ണവ് തിരുവെങ്കിടം എന്ന യുവപ്രതിഭയ്ക്ക് യുവജനദിനത്തിൽ ബ്രദേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പൗരാവലിയുടെ സ്നേഹാദരം നൽകി അനുമോദിച്ചു. ക്ലബ്ബ് അങ്കണത്തിൽ ചേർന്ന സമാദരണ സദസ്സ് അടിപ്പാത ആക്‌ഷൻ കൗൺസിൽ ചെയർമാൻ കെ.ടി.സഹദേവൻ ഉൽഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി പി.ഐ. ലാസർ മാസ്റ്റർ അദ്ധ്യക്ഷനായി.നഗരസഭ കൗൺസിലർമാരായ സുബിത സുധീർ, വി.കെ.സുജിത്ത്, ദേവിക ദിലീപ് എന്നിവർ ചേർന്ന് വൈഷ്ണവിന് ഉപഹാര സമർപ്പണം നടത്തി.ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത് ആദര വ്യക്തിത്വത്തെ പരിചയപ്പെടുത്തി. ക്ലബ്ബ് സെക്രട്ടറി രവി കാഞ്ഞുള്ളി, വിവിധ സംഘടനാ സാരഥികളായ ബാലൻ വാറനാട്ട്;പി.ഐ.ആൻ്റോ ,എൻ.ജി.ബോസ്, വി.ബാലകൃഷ്ണൻ നായർ, പി.മുരളീധര കൈമൾ, ജോതിദാസ് ഗുരുവായൂർ, വിനോദ് കുമാർ അകമ്പടി, , പ്രദീപ് ഞാറെക്കാട്ട്., മുരളി കലാനിലയം, പിൻ്റോ നീലങ്കാവിൽ, ശശി അകമ്പടി സി.ഡി.ജോൺസൺ, മുരളി പൈക്കാട്ട് എന്നിവർ അനുമോദന സംഗങ്ങൾ നടത്തി – വൈഷ്ണവ് ഗിന്നസ് പ്രകടനത്തെ പറ്റി വേദിയിൽ വിവരിയ്ക്കുകയും, പരിപാടി അവതരിപ്പിയ്ക്കുകയും ചെയ്തു

മലയാളത്തിലെ പ്രശസ്തമായ ഒരു ടിവി ചാനൽ 1600 ൽ പരം ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടു് ലൈവ് പ്രോഗ്രാമായി നടത്തിയ പരിപാടിയിൽ വിവിധ ഇനങ്ങളിലായി ഗിന്നസ് റെക്കാഡിൽ ഇടം തേടിയവരിൽ വൈഷണവ് വോയിസ് ഇമിറേറഷനിലാണ് തൻ്റെ മികവ് പ്രകടമാക്കി റെക്കാഡിനുടമയായത്. ഒരു വർഷത്തിന് മുമ്പു് അങ്കമാലിയിൽ വെച്ച് നടത്തപ്പെട്ട പ്രസ്തുത പ്രോഗ്രാമിൻ്റെ ഭാഗമായി തെരെഞ്ഞെടുത്ത ഗിന്നസ് റെക്കാഡിൻ്റെ സർട്ടിഫിക്കറ്റും, ഉപഹാരവും കഴിഞ്ഞ ദിവസമാണു് വൈഷ്ണവിന് ലഭിച്ചത്. മിമിക്രിയിലും ,ശബ്ദാനുകരണകലയിലും, നടനായും അറിയപ്പെടുന്ന കലാകാരനായി മാറിയ ഇദ്ദേഹം ടി.വി. ഷോകളിലും, മറ്റും നിറസാന്നിദ്ധ്യവുമാണ് . തിരുവെങ്കിടം ക്ഷേത്രം മേൽശാന്തി ഭാസ്ക്കരൻ തിരുമേനിയുടെ മകനാണ് ബിരുദ വിദ്യാർത്ഥികൂടിയായ വൈഷ്ണവ്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *