ഗുരുവായൂർ മണ്ഡലത്തിന്റെ വികസനത്തിന് 300 കോടി

ഗുരുവായൂർ: ഗുരുവായൂരിന്റെ സ്വപ്ന പദ്ധതികൾക്ക് സംസ്ഥാന ബഡ്ജറ്റിൽ 300 കോടി അനുവദിച്ചു. ഗുരുവായൂർ മേൽപ്പാലത്തോടൊപ്പം ഗുരുവായൂർ തിരുവെങ്കിടം നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ റെയിൽവേ അടിപ്പാതയും യാഥാർത്ഥ്യമാകുന്നു. ഗതാഗത കുരുക്കനുഭവപ്പെടുന്ന ഏങ്ങണ്ടിയൂർ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൻ്റെ നവീകരണം, ചാവക്കാട് – ഗുരുവായൂർ – കുന്ദംകുളം റോഡ് വീതി കൂട്ടി നവീകരിക്കാൻ 40 കോടി, ഗുരുവായൂർ – ആൽത്തറ റോഡ് നവീകരണത്തിന് 50 കോടി, ഗുരൂവായൂർ മണ്ഡലത്തിലെ പ്രധാനനഗര വികസനത്തിനും നവീകരണത്തിനും 200 കോടി എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *