കടപ്പുറം പഞ്ചായത്തിലെ മൂന്ന് സ്ഥിരം സമിതിയും യു ഡി എഫ് കരസ്ഥമാക്കി

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതി ചെയർമാൻ തെരഞ്ഞെടുപ്പിൽ മൂന്ന് കമ്മിറ്റികളും ഐക്യ ജനാധിപത്യ മുന്നണി കരസ്ഥമാക്കി. ഐക്യജനാധിപത്യ മുന്നണിക്ക് കടപ്പുറം പഞ്ചായത്തിൽ ആകെ എട്ട് അംഗങ്ങളാണുള്ളത് .ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമെങ്കിലും പിടിച്ചെടുക്കാമെന്ന് അഞ്ച് അംഗങ്ങൾ ഉള്ള ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നു . ഇടതുപക്ഷത്തിലെ സീനിയർ അംഗത്തിന് ഈ ചെയർമാൻ സ്ഥാനവും പാർട്ടി വാഗ്ദ്ധാനം നൽകിയിരുന്നുവത്രെ. എന്നാൽ സ്വതന്ത്ര അംഗം യുഡിഎഫിനോടൊപ്പം കൂടിയത് ഇടതുപക്ഷത്തിന് തിരിച്ചടിയായി.

കൂടാതെ അപ്രതീക്ഷിത നീക്കത്തിലൂടെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബിജെപി അംഗ ബലം കൂടുന്നത് തടഞ്ഞ യുഡിഎഫിന്റെ നടപടി ഇടതുപക്ഷത്തിൽ വലിയ നിരാശയുമുണ്ടാക്കി. ഈ നീക്കം പരാജയപെട്ടതോടെ കടപ്പുറത്ത് ബിജെപി യുഡിഎഫ് സഖ്യമെന്ന് വ്യാപകമായി സിപിഎം പ്രചരിപ്പിച്ചിരുന്നു..മാത്രമല്ല ബിജെപി അംഗങ്ങൾ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മേധാവിത്തത്തിലേക്ക് എത്തുന്നത് തടയനായത് യൂഡിഎഫിന്റെ തന്ത്രപരമായ നീക്കത്തിന്റെ വിജയമായി . ബിജെപിയെ കാണിച്ചു പേടിപ്പിച്ച് ക്ഷേമകാര്യം പിടിച്ചെടുക്കാനുള്ള ഇടതുശ്രമമാണ് ഇതോടെ പാളിയത്. ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണായി സാലിഹ ഷൗക്കത്തും, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി വി.പി മൻസൂർഅലിയും, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി ശുഭ ജയനും തെരഞ്ഞെടുക്കപ്പെട്ടു

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *