
കുടുംബപ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് മുരളി മോഹൻ. ഡയമൻഡ്സ്, കേരളവർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അതെ സമയം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മിനിസ്ക്രീൻ രംഗത്തും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ താരത്തിന് എതിരെ ആരോപണവുമായി യുവതി രംഗത്ത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട തനിക്ക് അശ്ളീല മെസേജുകൾ അയച്ചതായി യുവതി ആരോപിക്കുന്നു.
ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമയായ റോമിയോയിൽ ഒരു സിബിഐ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകർക്ക് ഇടയിൽ നടൻ കൂടുതൽ സുപരിചിതനാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യുവതി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നതും. നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.