അഡ്വ . വി.ബാലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജനുവരി 18 ന്

ഗുരുവായൂർ : അഡ്വ. വി.ബാലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജനുവരി 18 ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. 8 തിങ്കളാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻറ് സി.എ ഗോപ പ്രതാപൻ അധ്യക്ഷതവഹിക്കും. കെപിസിസി ജനറൽ സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.

ജീവകാരുണ്യ പ്രവർത്തനോദ്ഘാടനം കെ.പി.സി.സി ട്രഷറർ കെ.കെ കൊച്ചുമുഹമ്മദും, വിദ്യാഭ്യാസ സഹായ വിതരണം മുൻ എം.എൽ.എ ടി വി ചന്ദ്രമോഹനും ചികിത്സാ സഹായവിതരണം മുൻ എം.എൽ.എ ടി. യു രാധാകൃഷ്ണനും നിർവ്വഹിക്കും. നിർധനരായവർക്കുള്ള പെൻഷൻ വിതരണം കെ.പി.സി.സി സെക്രട്ടറി പി ടി അജയ് മോഹൻ നടത്തും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി , പി.കെ അബൂബക്കർ ഹാജി , സി.എച്ച് റഷീദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മുൻ എംഎൽ.എ വി ബാലറാമിൻ്റെ സ്മരണ നിലനിർത്തുന്നതിനായി ഗുരുവായൂരിൽ സ്മാരകം നിർമിക്കും

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ ധനസഹായം, ചികിത്സാധനസഹായം, പെൻഷൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും . അടുത്ത വർഷം മുതൽ പൊതുപ്രവർത്തന സഹകരണ രംഗത്തെ സംഭാവനകൾ, സാംസ്കാരിക, ആത്മീയ, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വർക്ക് വി ബാലറാം സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഈ വർഷം ആംബുലൻസ് സർവീസിനും തുടക്കം കുറിക്കും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡൻ്റ് സി.എ ഗോപപ്രതാപൻ , സെക്രട്ടറി വി.കെ ജയരാജൻ , ഭാരവാഹികളായ അരവിന്ദൻ പല്ലത്ത് , ശിവൻ പാലിയത്ത് , വി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *