ഗുരുവായൂർ : താക്കോൽ നഷ്ടപ്പെട്ടതിനാൽ രണ്ടു ദിവസം ഫ്ലാറ്റിനകത്തേക്ക്‌ കയറാനാകാതെ കഷ്ടപ്പെട്ട വയോധികയ്ക്ക് തുണയായി അഗ്നിരക്ഷാസേന. വാതിലിന്റെ പൂട്ട് പൊളിച്ച് തുറന്നുകൊടുത്തതോടെയാണ് വീടിനകത്തേയ്ക്ക് കയറാനായത്. തെക്കേ നടയിലെ ഹരികൃഷ്ണ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന പാലക്കാട്‌ സ്വദേശിനി മോഹന (85)യ്ക്കാണ് ദുരവസ്ഥ. ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ തൊഴുത ശേഷം ഫ്ളാറ്റിലേക്ക് വന്നപ്പോഴാണ് താക്കോൽ കാണാതായത്.

ADVERTISEMENT

പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ നടപടിയുണ്ടാകാത്തതിനാൽ ഗുരുവായൂർ പോസ്റ്റ്‌ വാർഡൻ രഞ്ജിനി അനിലൻ   ഈ വിവരം അറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ഫയർഫോഴ്‌സ്  അംഗങ്ങൾ ഫ്ലാറ്റിൽ എത്തി മോഹനാമ്മയ്ക്ക്  ഫ്ലാറ്റ് തുറന്ന് തുറന്ന് കൊടുത്തു. ഫ്ലാറ്റിന്റെ താക്കോൽ നഷ്ടപെട്ടത്തിനെ തുടർന്ന് ആ ‘അമ്മ ഈ രണ്ട് ദിവസവും ഫ്ലാറ്റിന്റെ പുറത്തിരിക്കുകയായിരുന്നു. മോഹനയുടെ മൊബൈൽ ഫോണും മരുന്നും ഫ്ളാറ്റിനകത്തായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്.

സീനിയർ ഫയർ ഓഫീസർ സുരേഷ് കുമാർ, ഫയർ ഓഫീസർമാരായ എൻ.ആർ. റഷീദ്, സനൽകുമാർ, ബിനോയ് ഈനാശു എന്നിവരുടെ നേതൃത്വത്തിൽ സംഘമെത്തി വാതിൽ പൊളിച്ചു. ഏറെ കാലമായി മോഹന തനിച്ചാണ് താമസിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ജോലികാരണം അവർ വിദേശത്താണ്.‘ഗുരുവായൂരപ്പനെ വിളിച്ച് കരഞ്ഞു’…. ‘ഗുരുവായൂരപ്പനെ ഉറക്കെ വിളിച്ചുകരഞ്ഞു.തൊഴുതു തിരിച്ചുവന്നപ്പോഴാണ് ഫ്ലാറ്റിന്റെ താക്കോൽ എവിടെയോ വീണുപോയത്.

COMMENT ON NEWS

Please enter your comment!
Please enter your name here