ഗുരുവായൂർ : പുന്നത്തൂർ റോഡ് ജംഗ്ഷനിലുള്ള അമൽ ബേക്കറിയിലെ ജീവനക്കാരിയുടെ പണവും, പാദസ്വരങ്ങളും, മൊബൈൽ ഫോണുകളും, മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ മൂന്നു പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പൊട്ടശ്ശേരി കണ്ണന്നൂർ വീട്ടിൽ റെജിയുടെ മക്കളായ ഷെമിൻ (റിജോ 21 ),ഷെറിൻ (റിനോ 20 ),പ്രിൻസ് (റിൻസ് 18 ) എന്നിവരെയാണ് ടെമ്പിൾ എസ് ഐ അഷറഫും സംഘവും അറസ്റ്റ് ചെയ്തത് , കഴിഞ്ഞ 11 ന് ഉച്ചയോടെയാണ് സഹോദരങ്ങൾ ബേക്കറിയിൽ എത്തിയത്. സാധനങ്ങൾ വാങ്ങുന്നതിനിടെ ജീവനക്കാരിയുടെ ശ്രദ്ധ തിരിച്ചു ബാഗുമായി രക്ഷപ്പെടുകയായിരുന്നു .

ADVERTISEMENT

എന്നാൽ എങ്ങിനെയാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് യുവതിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല . ഇന്നലെ രാത്രി പോലീസ് പട്രോളിംഗിനിടെ ബി എസ് എൻ എൽ കെട്ടിടത്തിന് സമീപത്ത് വെച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്ത് വന്നത് . ഇവരുടെ കൈവശ മു ണ്ടായിരുന്ന ബാഗിൽ നിന്നും അമൽ ബേ ക്കറിയിലെ യുവതി യിൽ നിന്നും നഷ്ടപ്പെട്ട പണം ഒഴികെയുള്ള മറ്റ് വസ്തുക്കൾ കണ്ടെത്തി , കൂടാതെ മറ്റ് ഏഴ് മൊബൈൽ ഫോണുകളും, പലരുടെയും ഐ ഡി കാർഡ്, എ റ്റി എം കാർഡ് എന്നിവയും കണ്ടെത്തി. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു . പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, നാട്ടുകൽ, കല്ലടിക്കോട് തുടങ്ങിയ സ്റ്റേഷനുകളിൽ മറ്റു 8 ഓളം കേസ്സുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എസ് ഐ ക്ക് പുറമെ എ എസ് ഐ മാരായ ബാബു , ശ്രീജി , സിവിൽ പോലീസ് ഓഫീസർ ആയ രാകേഷ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

COMMENT ON NEWS

Please enter your comment!
Please enter your name here