ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് കാരണം നിർത്തി വെച്ചിരുന്ന കൃഷ്ണനാട്ടം വഴി പാട്കളി വെള്ളിയാഴ്ച പുനരാരംഭിക്കും. ചൊവ്വാഴ്ച വൈകീട്ട് മുതൽ കൃഷ്ണനാട്ടം കളി ശീട്ടാക്കാൻ തുടങ്ങി. വെള്ളി യാഴ്ച ആദ്യ ദിവസം അവതാരം കളിയാണ് നടക്കുക. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും കളി. 3000 രൂപയാണ് വഴിപാട് ശീട്ട്. എട്ടു കഥകളിൽ സ്വർഗ്ഗാരോഹണം കളിക്ക് 3300 രൂപയും അടയ്ക്കണം.
ദിവസത്തെ കളിക്ക് ഒട്ടേറെ ഭക്തർ വഴിപാട് ശീട്ടാക്കാറുണ്ട്. അവസാനമായി ഒക്ടോബർ 16-നാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി നടന്നത്. നവരാത്രിയുടെ വിജയ ദശമി മുതൽ നടക്കേണ്ട ദേവസ്വം വക ഒമ്പതുദിവസത്തെ അരങ്ങുകളി ഇത്തവണ ഉണ്ടായില്ല. അരങ്ങുകളിയിൽ നിന്നാണ് മാനവേദസുവർണമുദ്രയ്ക്കുള്ള മികച്ച കലാകാരനെ തിരഞ്ഞെടുക്കാറ്.