ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായുള്ള ടാക്സ് ഫോഴ് രൂപീകരണം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ഈ മാസം 16 മുതൽ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ പോലീസ് സേന തുടങ്ങിയ പ്രധാന വകുപ്പുകൾക്കും മൂന്നാം ഘട്ടം 50 വയസ്സിന് മുകളിലുള്ള പൗരൻമാർ 50 വയസ്സിന് താഴെയുള്ള അനാരോഗ്യം മൂലം അവശത അനുഭവിക്കുന്നവർക്കുമാണ് വാക്സിനേഷൻ നൽകുക.

നഗരസഭ കെ ദാമോദരൻ ഹാളിൽ നടന്ന യോഗത്തിൽ ദേവസ്വം, പോലീസ്, ആരോഗ്യം, റവന്യു, ഇൻഡസ്ട്രീയൽ, പട്ടികജാതി വികസനം തുടങ്ങിയ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , കടപ്പുറം ഹെൽത്ത് സെൻ്റർ ഹെൽത്ത് സൂപ്പർവൈസർ കെ കെ ഹുസൈൻ, ഡോ: ജോസ് ടി ജേക്കബ്ബ് എന്നിവർ സംസാരിച്ചു .

COMMENT ON NEWS

Please enter your comment!
Please enter your name here