ഗുരുവായൂർ: “കേരളത്തിലെ തിരുപ്പതി ” എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവത്തിന് ഭക്തി സാന്ദ്രമായി കൊടികയറി -തിരുവെങ്കിടത്തമ്മയുടെ തിരുസന്നിധിയിൽ ആചാര അനുഷ്ഠാനങ്ങളോടെ, ഭഗവതി സ്തുതി സോത്ര മുഖരിത നിറവിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറനാട്ട് കൊടിയേറ്റ കർമ്മം നിർവഹിച്ചു.തുടർന്ന് ക്ഷേത്ര താഴ്ത്തെ കാവിലും , ദിക്കുകളിലും കൊടിക്കുറനാട്ടി ദേശവിളമ്പരമറിയിച്ച് തുടക്കം കുറിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ, പ്രഭാകരൻ മണ്ണർ . ശിവൻകണിച്ചാടത്ത്, ബാലൻ വാറനാട്ട്, ഹരി കൂടത്തിങ്കൽ, എ.വിനോദ് കുമാർ, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, താഴ്ത്തെ കാവ് കോമരം ബാലൻ എന്നിവർ ചടങ്ങുകൾക്ക്നേതൃത്വം നൽകി.

ADVERTISEMENT

പ്രദേശത്തെ ക്ഷേത്രത്തിൽ നാടു് ഒന്നടങ്കം പങ്ക് ച്ചേരുന്ന വിശേഷ മഹോത്സവമായ മകര ചൊവ്വ ആഘോഷം ജനുവരി 19ന്

പ്രത്യേക അറിയിപ്പ് – കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആചാര – അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽക്കി ഭക്തി പുരസ്സരം നടത്തപ്പെടുന്ന മകര ചൊവ്വ ആഘോഷത്തിൽ മുൻകാലങ്ങളിൽ ക്ഷേത്ര കോമരവും, വാദ്യസംഘവും, പരിവാരവുമടങ്ങുന്ന സംഘവുമായി പതിനഞ്ച് ദിനങ്ങളിലായി ആയിരത്തോളം ഭവനങ്ങളിൽ നേരിട്ടെത്തി വെളിച്ചപ്പെട്ട് കൊണ്ടു് അനുഗ്രഹം നൽക്കുന്ന ദേശ പറയും, മകര ചൊവ്വ ദിനത്തിൽ ഭക്തർ കൂട്ടമായി എത്തി ക്ഷേത്രാങ്കണത്തിൽ പ്രത്യേകം അലങ്കരിച്ച സവിധത്തിൽ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് ഇഷ്ടവിഭവങ്ങളായി നൂറു് കണക്കിന് നിറപറകൾ സമർപ്പിയ്ക്കാവുന്ന നടയ്ക്കൽ പറയും ചടങ്ങായി മാത്രം നടത്തപ്പെടുന്നതിനാൽ ഭക്തജനങ്ങൾക്കു് പങ്കാളികളാക്കാൻ കഴിയുകയില്ല.- അതിനാൽ ഭക്തജനങ്ങൾക്ക് ദേവിയ്ക്ക് നിറപറ സമർപ്പണത്തിനായി ജനുവരി 12 മുതൽ മകര ചൊവ്വ ദിനമായ 19കൂടി ദിവസങ്ങളിൽ കാലത്ത് 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ദേവീതിരുസന്നിധിയിൽ വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട് – മലർ, അവിൽ, നെല്ല്, അരി, മഞ്ഞൾ, കുങ്കുമം, തുടങ്ങി പറകളും, അഞ്ചു് പറകളും ഈ ദിനങ്ങളിൽ നടത്താവുന്നതാണ്. മകര ചൊവ്വ ആഘോഷം പതിവു് പോലെ എഴുന്നെള്ളിപ്പും, അനുബന്ധ ചടങ്ങുകളോടെയും കോവിഡു് മാർഗ്ഗ നിർദ്ദേശങ്ങളുമായി നടത്തപ്പെടുന്നതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here