ഗുരുവായൂർ: കേരളത്തിലെ തനതു ക്ഷേത്ര കലയായ സോപാന സംഗീത രംഗത്തെ ഒട്ടുമിക്ക കലാകാരന്മാരെയും ഉൾപ്പെടുത്തി സോപാനസംഗീത സഭ രൂപീകരിച്ചു. സോപാന സംഗീതത്തെ ലോകമാകെ പ്രചരിപ്പിക്കുന്നതിനും, സോപാന കലാകാരന്മാരുടെ കൂട്ടായ്മക്കുo, ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടിയാണ് സഭ രൂപീകരിച്ചത്. സോപാന സംഗീത ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവത്തിനാണ് ഇന്ന് തുടക്കം കുറിക്കപ്പെട്ടത്.

ADVERTISEMENT

പ്രശസ്ത സോപാന സംഗീതജ്ഞൻ ഗുരുവായൂർ ജ്യോതിദാസിന്റെ വസതിയിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിൽ കേരളത്തിലെ പ്രശസ്തരായവർ പങ്കെടുത്തു. അഖില കേരള സോപാന സംഗീത സഭയുടെ ഭാരവാഹികൾ ചെയർമാൻ – പന്തളം ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻമാർ – കാവിൽ ഉണ്ണികൃഷ്ണവാരിയർ, അമ്പലപ്പുഴ വിജയകുമാർ, ജനറൽ കൺവീനർ – ശ്രീവരാഹം അശോക് കുമാർ, ജോ: കൺവീനർമാർ – ഏലൂർ ബിജു, രൂപേഷ് മാരാർ, ഖജാൻജി – ഗുരുവായൂർ ജ്യോതിദാസ്, ചീഫ് കോർഡിനേറ്റർ – ഞെരളത്ത് ഹരിഗോവിന്ദൻ എന്നിവരെ തിരഞ്ഞെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here