ഗുരുവായൂർ : ഗുരുവായൂരിൽ മാവോവാദി പ്രവർത്തകർ രഹസ്യമായി താമസിക്കുന്നുണ്ടെന്ന് കെട്ടിച്ചമച്ച കഥ ആണെന്നു പോലീസ്. ഇക്കാര്യം പോലീസിനെ ഫോണിലൂടെ വിളിച്ചറിയിച്ചയാൾ അറസ്റ്റിലായി. തമിഴ്നാട് വേലൂർ സ്വദേശി നന്ദകുമാറിനെ(28)യാണ് പാലക്കാട് എസ്.പി.യുടെ സ്പഷ്യൽ ടീം അറസ്റ്റ് ചെയ്തത്. തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറി. ഇയാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു.

ADVERTISEMENT

കുഴൽമന്ദം സ്വദേശിനി സുജാത എന്ന പേരിലുള്ള മാവോവാദി പ്രവർത്തക ഗുരുവായൂർ രഹസ്യമായി താമസിക്കുന്നുവെന്ന് പാലക്കാടുള്ള കൺട്രോൾ റൂമിലേക്കാണ് നന്ദകുമാർ വിളിച്ചറിയിച്ചത്. അവിടെ നിന്നാണ് ഗുരുവായൂർ പോലീസിന് സന്ദേശം കൈമാറിയത്. തുടർന്ന് ഗുരുവായൂർ പോലീസ് തിരച്ചിൽ നടത്തുകയും സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

സുജാതയുമായി നന്ദകുമാറിന് ബന്ധമുണ്ടായിരുന്നുവെന്നും കുറച്ചുകാലമായി പിരിഞ്ഞിരിക്കുകയാണെന്നും പറയുന്നു. അതിൻറെ വൈരാഗ്യം തീർക്കാനാണ് മാവോവാദി ബന്ധമാരോപിച്ചതെന്നും പോലീസ് പറഞ്ഞു. തൃശ്ശൂരിൽ നിന്നാണ് ഇയാൾ ഫോൺ ചെയ്തത്. ഫോൺ സിഗ്നൽ പിന്തുടർന്ന് ഇയാളെ ശനിയാഴ്ച പാലക്കാട്ടുനിന്ന് പിടികൂടി.

COMMENT ON NEWS

Please enter your comment!
Please enter your name here