ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ വി.വി.ഐ.പി. കൾക്ക് പ്രത്യേക ദർശനത്തിന് ദേവസ്വം സൗകര്യം ഒരുക്കു ന്നു. ഇതു പ്രകാരം വെള്ളിയാഴ്ച രാത്രി അത്താഴപ്പൂജയ്ക്കും ശനിയാഴ്ച നിർമാല്യത്തിനും നാവി കസേനാ കമാൻഡൻറിനും കുടുംബത്തിനും നാലമ്പലത്തിൽ കയറി ദർശനം നടത്താൻ അനുവാദം നൽകി.

ADVERTISEMENT

കോവിഡ് വ്യാപനത്ത തുടർന്ന് നാലമ്പലത്തിലേക്ക് ഭക്തരെ കടത്തിവിടുന്നത് നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് വി.വി.ഐ.പി.കളെ ദേവസ്വം പ്രത്യേകം പരിഗണിക്കുന്നത്. ഭരണഘടനാ പദവിയുള്ളവരടക്കമുള്ള വി.വി.ഐ.പി. കൾക്ക് നാലമ്പലത്തിൽ പ്രവേശനം അനുവദിക്കാവുന്ന താണെന്ന് കഴിഞ്ഞ ദിവസം ദേവസ്വം തീരുമാനിച്ചിരുന്നു വെന്നും അതു പ്രകാരമാണ് നാവികസേനാ കമാൻഡൻറിന് ദർശന സൗകര്യം ഒരുക്കിയ തെന്നും അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാ കുമാരി അറിയിച്ചു.

നാലമ്പലത്തിൽ പ്രവേശന വിലക്ക് നിലനിൽക്കേ തന്നെ കഴിഞ്ഞ മാസം ദേവസ്വം മന്ത്രിയുടെ കുടുംബത്തിന് ദർശനത്തിന് സൗകര്യമൊരുക്കി യതിനെതിരേ പരാതി ഉയർന്നിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here