ഗുരുവായൂർ: ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്ന പി.ടി മോഹനകൃഷ്ണന്റെ പ്രവർത്തന ശൈലി ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം മാതൃകയാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശ്രീമതി പത്മജ വേണുഗോപാൽ. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ പി.ടി മോഹനകൃഷ്ണന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പത്മജ. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി ജന.സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശേരി, കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ അബൂബക്കർ ഹാജി, ഡി.സി.സി ജന.സെക്രട്ടറിമാരായ വി. വേണുഗോപാൽ, പി.യതീന്ദ്രദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താഖലി, നേതാക്കളായ കെ.പി ഉമ്മർ, ആർ. രവികുമാർ, ബീന രവിശങ്കർ, ഒ.കെ.ആർ മണികണ്ഠൻ, കെ.വി ഷാനവാസ്, കെ.ജെ ചാക്കോ, സുനിൽ കാര്യാട്ട്, കെ.കെ കാദർ, എച്ച്.എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, എം.എസ് ശിവദാസ്, പ്രിയ ഗോപിനാഥ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് സ്വാഗതവും, ശിവൻ പാലിയത്ത് നന്ദിയും രേഖപ്പെടുത്തി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here