ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ഫോണില്‍ ഭീഷണി വന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ പറഞ്ഞ ശേഷം ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവെന്ന് വാച്ച്മാന് പറഞ്ഞു.
ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസിലും ദേവസ്വം അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. ഗുരുവായൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോണിന്റെ ഉറവിടം കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വനിതാ മാവോയിസ്റ്റ് ഗുരുവായൂരില്‍ എത്തിയിട്ടുണ്ടെന്ന സന്ദേശം വ്യാഴാഴ്ച വൈകിട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്.
പിന്നീട് ഒന്പതേക്കാലോടെയാണ് ക്ഷേത്രത്തിലേക്ക് ഈ സന്ദേശം എത്തിയത്. ഇതിനു മുന്‍പും ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. അന്ന് വിളിച്ച ആളുകളെ കണ്ടെത്തിയിരുന്നു.

https://bit.ly/3lOTU4l