ഗുരുവായൂർ: ഗുരുവായൂരിലെ അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി പൊളിച്ച റോഡിൽ ഉയർന്നും താഴ്ന്നും കിടക്കുന്ന ആൾ നൂഴികളിൽ മനുഷ്യ കവചം തീർത്ത് ബിജെപി പ്രതിഷേധിച്ചു .
ദിനംപ്രതിയെന്നോണം നിരവധി ബൈക്ക് യാത്രികരും മറ്റ് വാഹനങ്ങളും റോഡിൽ മറിഞ്ഞ് വീണു അപകടം ഉണ്ടാകുന്നതരത്തിലാണ് ആൾ നൂഴികളുടെ അവസ്ഥ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ
ഗുരുവായൂർ നഗരം മുഴുവനും സ്തംഭിപ്പിക്കുന്ന തരത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. യോഗം നഗരസഭ 18-ാംവാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു .മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു .14-ാം വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ,സുഭാഷ് മണ്ണാറത്ത് , പ്രബീഷ് തിരുവെങ്കിടം ,ഷിബു പേരകം ,സുമേഷ് കെ കെ, വരുൺ ഗുരുവായൂർ എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here