ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നതിനായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലെത്തിയ 150 ലക്ഷം ലിറ്റർ പ്രതിദിന ശുദ്ധീകരണ ശേഷിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ സൈറ്റ് സന്ദർശിച്ച് വിലയിരുത്തി, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പാർക്കുകൾ, കുളങ്ങൾ, ഡ്രെയിനേജ്, ഫുട്പാത്ത് എന്നീ സൈറ്റുകളും സന്ദർശിച്ചു. തുടർന്ന് നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും മുൻപ് നടന്ന യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കിയതിന്റെ വിശകലനവും നടത്തി. സമയ ബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ ഉയർന്ന ഗുണനിലവാരത്തോടെ പൂർത്തീകരിക്കുന്നതിന് വേണ്ട എല്ലാ കരുതലും ജാഗ്രതയും മുൻ കാലങ്ങളിലെപ്പോലെ തന്നെ തുടരുമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here