സൈക്കിൾ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം

ഗുരുവായൂർ: നല്ല ജീവന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വരുന്ന സൈക്കിൾ ജാഥക്ക് ഗുരുവായൂരിൽ നഗരസഭയും ജീവ ഗുരുവായൂരും ചേർന്ന് സ്വീകരണം നൽകി.

നഗരസഭ സെക്രട്ടറി ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ എം. ക്ലഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ജാഥ ക്യാപ്റ്റൻ ഡോ: പി.എ.രാധാകൃഷ്ണനെ ചെയർമാൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പത്തോളം വരുന്ന സൈക്കിൾ യാത്രികർക്ക് സ്നേഹവിരുന്നു നൽകി. നാളെ കാലത്ത് 6 മണിക്ക് ജീവ സൈക്കിൾ കൂട്ടം പ്രവർത്തകർ ചാവക്കാട് സ്വീകരണ യോഗം വരെ അനുഗമിക്കും. യോഗത്തിൽ അഡ്വ. രവി ചങ്കത്ത്, മുരളീധ‌ര കൈമൾ, മുരളി അകമ്പടി, വി.കെ.ജയരാജ്, അസ്ക്കർ തൈക്കാട്, കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. റോഡുകളിൽ സൈക്കിൾ പാത്ത് അനുവദിക്കുക, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ സൗജന്യമായി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *