ബോളിവുഡിലെ താരസുന്ദരിയാണ് സണ്ണി ലിയോണി. താരത്തിന് നിരവധി ആരാധകരാണുള്ളത്. സണ്ണിയുടെ ലുക്കും സൗന്ദര്യവും ആരും കൊതിക്കും. താരത്തിനെ പോലെ സൗന്ദര്യം ലഭിക്കാൻ അനവധി ഫേഷ്യൽ ക്രീമുകളും മറ്റു വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ, സണ്ണിയെ പോലെ ആകാൻ ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് പറയുകയാണ് താരം.

ADVERTISEMENT

സണ്ണിയുടെ സൗന്ദര്യം വേണമെങ്കിൽ അരോഗ്യ – സൗന്ദര്യ പരിപാലന കാര്യത്തിൽ താരം ചെയ്യുന്ന പോലെ ചെയ്താൽ മതി. ജങ്ക് ഫുഡുകളോട് നോ പറയുക. ഇത് നമ്മുടെ ചർമത്തിന്റെ ഭംഗി കുറയ്ക്കും. എണ്ണമയമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പകരം, പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സലാഡുകളാണ് സണ്ണി ലിയോണിൻറെ മെനുവിൽ പ്രധാനം.

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കും. മാത്രമല്ല ബ്രാൻഡഡ് ഉൽപന്നങ്ങൾ മാത്രമേ നടി ഉപയോഗിക്കുകയുള്ളൂ. ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ മാത്രമേ സണ്ണിയുടെ മേക്കപ്പ് സെറ്റിൽ ഉണ്ടാകുകയുള്ളൂ. തണുത്ത വെള്ളത്തിൽ മുഖം കഴുകേണ്ടത് വളരെ പ്രാധാന്യമേറിയ കാര്യമാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here